കേരളം

kerala

By

Published : Mar 22, 2021, 1:53 AM IST

ETV Bharat / international

അഫ്‌ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

അഫ്‌ഗാൻ പ്രവിശ്യകളിൽ സമീപകാലത്ത് സമാനമായ സംഭവങ്ങൾ പതിവായി നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു

Two blasts hit Afghanistan's Nangarhar province  Afghanistan blast news  afghanistan blasts  അഫ്‌ഗാനിസ്ഥാൻ സ്ഫോടനം  അഫ്‌ഗാനിസ്ഥാൻ സ്ഫോടനം വാർത്ത  അഫ്‌ഗാനിസ്ഥാൻ സ്ഫോടനങ്ങൾ
അഫ്‌ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്ഥാനിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളിലായി ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിലാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. ജലാബാദ് നഗരത്തിലെ കൃഷി ഡയറക്‌ടറേറ്റിന് സമീപമുണ്ടായ ആദ്യ സ്ഫോടനത്തിൽ മുനിസിപ്പാലിറ്റി തൊഴിലാളിക്കാണ് ജീവൻ നഷ്‌ടമായത്.

ഒരാൾക്ക് പരിക്കേറ്റ രണ്ടാമത്തെ സ്ഫോടനം നഗരത്തിലെ ചാവ്-ഇ-തലാഷി പ്രദേശത്താണ് സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്‌ഗാൻ പ്രവിശ്യകളിൽ സമീപകാലത്ത് സമാനമായ സംഭവങ്ങൾ പതിവായി നടക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിചേർത്തു. സ്ഫോടനങ്ങളെ തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details