കേരളം

kerala

ETV Bharat / international

തുര്‍ക്കി പ്രസിഡന്‍റ് റഷ്യ സന്ദര്‍ശിക്കും - russia latest

അങ്കാറ സൈന്യം സിറിയയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗാനും ചര്‍ച്ച നടത്തുന്നത്

പുടിനുമായുള്ള ചർച്ചയ്ക്കായി തുർക്കിയുടെ എർദോഗൻ റഷ്യയിലേക്ക്

By

Published : Oct 17, 2019, 10:12 AM IST

അങ്കാറ:വടക്കുകിഴക്കൻ സിറിയയിൽ അങ്കാറ സൈന്യം നടത്തിയ ആക്രമണത്തെക്കുറിച്ച് ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗാനെ ക്ഷണിച്ചു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 22ന് സോചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ നടക്കുമെന്ന് എർദോഗന്‍റെ ഓഫീസ് അറിയിച്ചു. അതേസമയം, സിറിയൻ പ്രസിഡന്‍റ് ബഷർ അൽ അസദ് റഷ്യൻ, തുർക്കി നേതാക്കളുമായി ത്രിരാഷ്ട്ര ചർച്ചകൾക്കായി ചേരുമെന്ന അഭ്യൂഹങ്ങൾ പുടിന്‍റെ വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചു.

ABOUT THE AUTHOR

...view details