കാബൂൾ ചാവേർ സ്‌ഫോടനത്തിൽ മരണം 30 ആയി
കാവ്സർ ഇ-ഡാനിഷ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപമാണ് ചാവേർ ആക്രമണം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ചാവേർ ആക്രമണം. കാബൂളിന്‍റെ പടിഞ്ഞാറൻ പ്രദേശമായ ഡാഷ്-ഇ-ബാർച്ചിയിൽ ശനിയാഴ്‌ച നടന്ന ആക്രമണത്തിൽ 30 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 70 പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവർ ജിന്ന ആശുപത്രിയിൽ ചികിത്സയിലാണ്. കാവ്സർ ഇ-ഡാനിഷ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപമാണ് ചാവേർ ആക്രമണം നടന്നത്. ശനിയാഴ്‌ച മാത്രം 13 പേർ മരിച്ചിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് തീവ്രവാദി സംഘടന ഏറ്റെടുത്തു. ആക്രമണവുമായി ബന്ധമില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയരുന്നു.