ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം. ഏഴ് പേർക്ക് പരിക്ക്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഹസാർഗഞ്ചി പ്രദേശത്തെ മാർക്കറ്റിലാണ് സ്‌ഫോടനം നടന്നത്.
പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം - ഏഴ് പേർക്ക് പരിക്ക്
പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെൻ്റിൻ്റെ (പി.ഡി.എം) റാലി നടന്ന സ്ഥലത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്.
പാകിസ്ഥാനിലെ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം
പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് (പി.ഡി.എം) മൂന്നാമത്തെ സർക്കാർ വിരുധ റാലി അയ്യൂബ് ഗ്രൗണ്ടിൽ നടത്തിയിരുന്നു. റാലി നടന്ന സ്ഥലത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് പൊതുയോഗം മാറ്റിവക്കണമെന്ന് ബലൂചിസ്ഥാൻ സർക്കാർ പി.ഡി.എമ്മിനോട് അഭ്യർഥിച്ചിരുന്നു.