അഫ്‌ഗാനില്‍ താലിബാൻ ആക്രമണം; മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു - താലിബാൻ
ഹെൽമണ്ടിലെ ഹൈവേയിലും നഹ്രി സരജ് ജില്ലയിലുമായാണ് താലിബാൻ ആക്രമണങ്ങള്‍ നടത്തിയത്.
താലിബാൻ ആക്രമണം; മൂന്ന് അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്
കാബൂള്‍: വ്യാഴാഴ്ച വൈകുന്നേരം താലിബാൻ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹെൽമണ്ടിലെ ഹൈവേയിലും നഹ്രി സരജ് ജില്ലയിലുമായാണ് താലിബാൻ ആക്രമണങ്ങള്‍ നടത്തിയതെന്നും മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹെൽമണ്ട് ഗവർണറുടെ വക്താവ് ഒമർ ഷ്വാക്ക് സ്ഥിരരീകരിച്ചു.