ഇസ്ലാമാബാദ്: കര്‍ത്താപൂര്‍ ഇടനാഴി മാതൃകയില്‍ പക്തൂണ്‍ഖ്വായില്‍ ഇരുന്നൂറോളം മത കേന്ദ്രങ്ങള്‍ കൂടി വികസിപ്പിച്ചെടുക്കണമെന്ന് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഹിന്ദുക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവഴി ടൂറിസം വികസിപ്പിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
ഹിന്ദു മത വിശ്വാസ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന് പാകിസ്ഥാനിലെ ഹിന്ദു വിഭാഗം
വിശ്വാസ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ പാകിസ്ഥാനിലേക്ക് വരുമെന്നും അതുവഴി പാകിസ്ഥാന്‍റെ വരുമാനം കൂട്ടാനാകുമെന്നും പാകിസ്ഥാനിലെ ഹിന്ദു വിഭാഗം നേതാവ് ഹാറൂണ്‍ സരബ് ദിയാല്‍
വിശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് വഴി ലോകം മുഴുവനുമുള്ള വിശ്വാസികളെ പാകിസ്ഥാനിലേക്ക് കൊണ്ടുവരാനാകുമെന്ന് പെഷവാറിലെ ഹിന്ദു നേതാവ് ഹാറൂണ്‍ സരബ് ദിയാല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് ഖൈബര്‍ പക്തൂണ്‍ഖ്വായിലാണെന്നും ദേരാ ഇസ്മായിൽ ഖാൻ ജില്ലയിലെ കാളി ബാരി മന്ദിറിനും ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും ദിയാൽ പറഞ്ഞു. നിലവില്‍ പാകിസ്ഥാൻ ജനസംഖ്യയുടെ നാല് ശതമാനമാണ് ഹിന്ദു മതസ്ഥര്‍.
നവംബറില്‍ ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് ഗുരു നാനാക്കിന്‍റെ 550ാം ജന്മദിനം ആഘോഷിക്കാനായി ഇന്ത്യയും പാകിസ്ഥാനും പ്രത്യേകം പ്രത്യേകമായി കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്തിരുന്നു. പാകിസ്ഥാനിലെ നരോവള്‍ ജില്ലയിലെ കര്‍ത്താപൂര്‍ പ്രദേശത്താണ് ഗുരു നാനാക്ക് അവസാന കാലം ജീവിച്ചിരുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലേയും പ്രധാനപ്പെട്ട രണ്ട് സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്.