കേരളം

kerala

ETV Bharat / international

'വീട്ടിലിരിക്കണം' ; വനിതകള്‍ ജോലിക്ക് പോകരുതെന്ന് ഉത്തരവിട്ട് താലിബാൻ

താലിബാൻ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് നഗരത്തിൽ ജോലി ചെയ്‌തിരുന്നവരില്‍ മൂന്നിലൊന്ന് ശതമാനം സ്ത്രീകളായിരുന്നു

Taliban to female Kabul city workers: Stay home  കാബൂൾ  താലിബാൻ  അഫ്‌ഗാൻ  ഹംദുള്ള നമോണി  കാബൂളിലെ വനിത തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് ഉത്തരവിട്ട് താലിബാൻ  താലിബാൻ ഭരണം
കാബൂൾ നഗരത്തിലെ വനിത തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് ഉത്തരവിട്ട് താലിബാൻ

By

Published : Sep 19, 2021, 3:47 PM IST

കാബൂൾ : അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സ്‌ത്രീ തൊഴിലാളികള്‍ വീട്ടിലിരിക്കണമെന്ന് ഉത്തരവിട്ട് ഇടക്കാല മേയർ ഹംദുള്ള നമോണി. പുരുഷൻമാർ ചെയ്യാത്ത ഡിസൈനിങ്, എഞ്ചിനീയറിങ് എന്നിവയിലും സ്ത്രീകളുടെ ശുചിമുറി നടത്തിപ്പിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമേ ജോലിക്ക് അനുമതിയുള്ളൂവെന്ന് നമോണി വ്യക്തമാക്കി.

താലിബാൻ അഫ്‌ഗാനിൽ ആദ്യം ഭരണം പിടിച്ചെടുത്തപ്പോൾ സ്കൂളിൽ പോകുന്നതിൽ നിന്നും ജോലിക്ക് പോകുന്നതിൽ നിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയും വിലക്കിയിരുന്നു. രണ്ടാം വരവിൽ പുതിയൊരു താലിബാൻ എന്ന വാഗ്ദാനവുമായാണ് ഭരണം പിടിച്ചെടുത്തതെങ്കിലും പഴയ ഭരണത്തിൽ നിന്ന് മാറ്റം വന്നിട്ടില്ലെന്നതാണ് മേയറുടെ ഉത്തരവിലൂടെ വ്യക്‌തമാകുന്നത്.

ALSO READ:കാബൂളില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

എന്നാൽ കാബൂൾ മുൻസിപ്പൽ വകുപ്പുകളിലെ വനിത ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇനിയും കൈക്കൊണ്ടിട്ടില്ലെന്നും മേയർ വ്യക്‌തമാക്കി. താലിബാൻ ഭരണം ഏറ്റെടുക്കുന്നതിന് മുൻപ് നഗരത്തിൽ ജോലിചെയ്‌തിരുന്ന ഏകദേശം 3000 ജീവനക്കാരിൽ മൂന്നിലൊന്ന് ശതമാനം സ്ത്രീകളായിരുന്നു.

ABOUT THE AUTHOR

...view details