അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
വടക്കുകിഴക്കൻ അഫ്‌ഗാൻ പ്രവിശ്യയായ കുനാറിലെ ചെക്ക് പോയിന്‍റിലാണ് ആക്രമണമുണ്ടായത്. നാല് പേർക്ക് പരിക്കേറ്റു.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ ചെക്ക് പോയിന്‍റിലുണ്ടായ താലിബാൻ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ അഫ്‌ഗാൻ പ്രവിശ്യയായ കുനാറിലെ ചെക്ക് പോയിന്‍റിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി മറവാര ജില്ലയിലെ പ്രവിശ്യയിൽ പോസ്റ്റിനെതിരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. അക്രമികളിലെ ആളപായത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തിൽ താബിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.