തായ്‌പേയ്: കൊടും വരള്‍ച്ചയാണ് തായ്‌വാന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ദ്വീപിലെ ജലസംഭരണികളും, ജനപ്രിയ ടൂറിസ്റ്റ് തടാകവും വരണ്ടുണങ്ങി. വരൾച്ചയെത്തുടർന്ന് തായ്‌വാനിലെ കൃഷിക്കാരെല്ലാം വലിയ ദുരിതത്തിലാണ്. പ്രധാന വിളകളായ നെല്ലും താമരകളുമെല്ലാം ഉണങ്ങുന്നു. താന്‍ നട്ട താമരവിത്തുകള്‍ വെള്ളമില്ലാത്തതിനാല്‍ മുളക്കുന്നില്ലെന്നും പൂക്കളെല്ലാം കരിഞ്ഞുണങ്ങുന്നതായും വരണ്ട കൃഷിസ്ഥലത്ത് നിന്ന് കര്‍ഷകനായ ചെൻ ചിയു-ലാങ് പറയുന്നു.
കൊടും വരള്‍ച്ചയില്‍ തായ്‌വാന്‍; കര്‍ഷകര്‍ ദുരിതത്തില്‍
ഫെബ്രുവരി വരെ ലഭിച്ച മഴ ഏഴു മാസങ്ങളിലെ ശരാശരിയുടെ പകുതിയിൽ താഴെയാണെന്ന് സർക്കാർ പറയുന്നു.
കൂടുതല്‍ വായിക്കുക……. തായ്‌വാന്‍ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറിയതായി റിപ്പോര്‍ട്ട്
ഫെബ്രുവരി വരെ ലഭിച്ച മഴ ഏഴു മാസങ്ങളിലെ ശരാശരിയുടെ പകുതിയിൽ താഴെയാണെന്ന് സർക്കാർ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രമായ സൺ മൂൺ തടാകത്തിന്‍റെ ഭാഗങ്ങൾ വറ്റിപ്പോയി. ഈ ആഴ്ച ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്തു, എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് സാമ്പത്തിക മന്ത്രി വാങ് മെ-ഹുവ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. അടിയന്തരമായി സമുദ്രജലം ശുദ്ധീകരിക്കുന്നതിനായി സാമ്പത്തിക മന്ത്രാലയം മാർച്ചിൽ 2.5 ബില്യൺ ന്യൂ തായ്‌വാൻ ഡോളർ (88 മില്യൺ ഡോളർ) അനുവദിച്ചിരുന്നു. അതേസമയം കിണറുകൾ കുഴിക്കാനും സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.