ഡമാസ്‌കസ്: സിറിയൻ നഗരമായ അഫ്രിനിൽ ശനിയാഴ്‌ച ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 27 ലധികം പേർക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രിക്ക് നേരെയാണ് കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയും സിറിയൻ കുർദിഷ് സ്വയം പ്രതിരോധ സേനയും ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സിറിയയിൽ ആശുപത്രിക്ക് നേരെ ആക്രമണം ; 13 മരണം - Syria hospital terror attack
ആക്രമണത്തിൽ 27 ലധികം പേർക്ക് പരിക്കേറ്റു.
സിറിയയിൽ ആശുപത്രിക്ക് നേരെ ആക്രമണം
Also Read:ചിക്കാഗോയിൽ വെടിവയ്പ്പ്; ഒരു മരണം, 9 പേർക്ക് പരിക്ക്
സിറിയയിലുടനീളമുള്ള ആശുപത്രികളിൽ ഇതുവരെ 400ൽ അധികം തവണ ആക്രമണം ഉണ്ടായതായാണ് കണക്കുകൾ. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ ചികിത്സ സൗകര്യങ്ങൾ തടസപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ആക്രമണം നടന്നതെന്നാണ് സൂചന.