അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു - ചാവേര്‍ ആക്രമണം
അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ സർക്കാർ അധികൃതര്‍ താലിബാനുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഇത്തരത്തില്‍ വീണ്ടും അക്രമസംഭവങ്ങള്‍ നടക്കുന്നത് .
കാബൂള്‍: അഫ്ഗാൻ തലസ്ഥാനത്തെ പടിഞ്ഞാറൻ പ്രവേശന കവാടത്തിൽ ചാവേർ കാർ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സർക്കാർ സുരക്ഷാ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സേനയുടെ ചെക്ക് പോയന്‍റിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ അറിയിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ സർക്കാർ അധികൃതര്‍ താലിബാനുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഇത്തരത്തില്‍ വീണ്ടും അക്രമസംഭവങ്ങള്‍ നടക്കുന്നത് . ഈ മാസം ആദ്യം കാബൂൾ സർവകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.