കേരളം

kerala

ETV Bharat / international

ശ്രീലങ്കൻ ഭീകരാക്രമണം; പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജി ആവശ്യപ്പെട്ടു

ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതലുകൾ എടുക്കാത്തതിന്‍റെ പശ്ചാതലത്തിലാണ് പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും പ്രസിഡന്‍റ് രാജി ആവശ്യപ്പെട്ടത്.

By

Published : Apr 25, 2019, 3:50 AM IST

ഫയൽ ചിത്രം

കൊളംബോ: ഭീകരാക്രമണത്തിന്‍റെ പശ്ചാതലത്തിൽ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാലാ സിരിസേന രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവരോടാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും ഭീകരാക്രമണം തടയാൻ വേണ്ട നടപടി എടുക്കാത്തതിന്‍റെ പശ്ചാതലത്തിലാണ് ഇരുവരോടും പ്രസിഡന്‍റ് രാജി ആവശ്യപ്പെട്ടത്. ഏപ്രിൽ 11ന് ഇന്ത്യൻ ഇന്‍റലിജൻസ് വിഭാഗം ഭീകരാക്രമണ മുന്നറിയിപ്പ് ശ്രീലങ്കൻ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനിലും ക്രിസ്ത്യൻ ദേവാലയങ്ങളിലും ചാവേറാക്രമണത്തിന് പ്രാദേശിക മുസ്ലിം ഭീകരസംഘടന പദ്ധതി ഇട്ടിട്ടുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതികളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പടെയുള്ള വിവരങ്ങളും ഇന്ത്യൻ ഇന്‍റലിജൻസ് വിഭാഗം ശ്രീലങ്കൻ പൊലീസ് മേധാവിയുമായി പങ്കുവച്ചിരുന്നു. എന്നാൽ മുന്നറിയിപ്പിനെ കുറിച്ച് ശ്രീലങ്കൻ പ്രസിഡന്‍റും പ്രധാനമന്ത്രിയും അറിഞ്ഞിരുന്നില്ല.

ഈസ്റ്റർ ദിനത്തിൽ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ക്രിസ്ത്യൻ പള്ളികളിലുമായ നടന്ന സ്ഫോടന പരമ്പരയിൽ 359 പേരാണ് കൊല്ലപ്പെട്ടത്. 500ഓളം പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details