കേരളം

kerala

ETV Bharat / international

ശ്രീലങ്കയിലെ ഇന്‍റലിജന്‍സ് മേധാവി സിസിര മെന്‍ഡിസ് രാജി വെച്ചു - സിസിര മെന്‍ഡിസ്

ശ്രീലങ്കയുടെ സുരക്ഷ പ്രശ്നത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് വീഴ്ച സംഭവിച്ചുവെന്ന് സിസിര മെന്‍ഡിസ് പാര്‍ലമെന്‍റ് സെലക്ട് കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു

ശ്രീലങ്കന്‍ ഇന്‍റലിജന്‍സ് മേധാവി രാജി വെച്ചു

By

Published : Jun 9, 2019, 10:31 AM IST

Updated : Jun 9, 2019, 10:40 AM IST

കൊളംബോ: ശ്രീലങ്കന്‍ ഭരണതലത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക്. ഇന്‍റലിജന്‍സ് മേധാവി സിസിര മെന്‍ഡിസ് രാജി വെച്ചതാണ് പുതിയ സംഭവം. സുരക്ഷ അവലോകന യോഗം നടത്തുന്നതില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് വീഴ്ച്ച സംഭവിച്ചെന്ന് പാര്‍ലമെന്‍റ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ മെന്‍ഡിസ് മൊഴി നല്‍കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതോടെ സിസിര മെന്‍ഡിസിനെ പ്രസിഡന്‍റ് പുറത്താക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇതോടെ ഭരണതലത്തിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ മൈത്രിപാല സിരിസേന അടിയന്തരമന്ത്രിസഭ യോഗം വിളിച്ചു. മേലില്‍ ആരും പാര്‍ലമെന്‍റിന്‍റെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കരുതെന്ന് മൈത്രിപാല സിരിസേന മുന്നറിയിപ്പ് നല്‍കി. മന്ത്രിമാര്‍, സൈനികോദ്യോഗസ്ഥര്‍, രഹസ്യാന്വേഷണവിഭാഗ ഉദ്യോഗസ്ഥര്‍, പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയത്. ശ്രീലങ്കയില്‍ കഴിഞ്ഞ മാസം നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പരസ്പര കുറ്റപ്പെടുത്തലുകളുമായി ഭരണാധികാരികളും ഉദ്യോഗസ്ഥരും രംഗത്ത് എത്തിയത്.

Last Updated : Jun 9, 2019, 10:40 AM IST

ABOUT THE AUTHOR

...view details