കേരളം

kerala

ETV Bharat / international

ശ്രീലങ്ക വർഗീയ സംഘർഷം: 22 പേർ അറസ്റ്റിൽ - karfu

രാജ്യത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷമേഖലയായ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സൈന്യത്തിന്‍റെ നിയന്ത്രണമേർപ്പെടുത്തി.

ശ്രീലങ്ക വർഗീയ സംഘർഷം: 22 പേർ അറസ്റ്റിൽ

By

Published : May 15, 2019, 10:50 AM IST

കൊളംബോ:ശ്രീലങ്കയിലെ വർഗീയകലാപവുമായി ബന്ധപ്പെട്ട് 22 പേർ പൊലീസ് കസ്റ്റഡിയിൽ. രണ്ടാം ദിവസവും രാജ്യത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ മേഖലയായ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സൈന്യത്തിന്‍റെ നിയന്ത്രണമേർപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

പ്രദേശങ്ങളിലെ കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. വീടുകളും ആരാധനാലയങ്ങളും തകർത്തു. അക്രമികളുടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തൊട്ടാകെ സമൂഹമാധ്യമങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. അഭ്യൂഹങ്ങൾ പരക്കുന്നത് തടയാൻ ഫേസ്ബുക്കിനും വാട്സാപിനും പുറമേ ട്വിറ്ററും ഇന്നലെ നിരോധനമേർപ്പെടുത്തി. ഡ്രോൺ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഇന്നലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രിൽ 21ന് കൊളംമ്പോയിൽ നടന്ന ചാവേറാക്രമണ പരമ്പരക്ക് പിന്നിലെന്ന് സംശയിക്കുന്ന നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) അടക്കം മൂന്ന് സംഘടനകളെ നിരോധിച്ച് പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഗസറ്റഡ് വിജ്ഞാപനമിറക്കിയിരുന്നു. 250 ലേറെ പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഈസ്റ്റർ ഞായറാഴ്ചയിലെ ചാവേർ സ്ഫോടന പരമ്പരയ്ക്ക് ശേഷമാണ് വിവിധ ജില്ലകളിൽ വർഗീയ സംഘർഷം പടർന്നത്.

ABOUT THE AUTHOR

...view details