കൊളംമ്പൊ: ശ്രീലങ്കയില്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ. ജൂണ്‍ 15 മുതല്‍ ആരാധനാലയങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ തുടങ്ങിയ തുറക്കാന്‍ അനുമതി നല്‍കി . രാത്രികാല ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു. രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്‌പക്‌സെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് ഇളവുകളെന്നാണ് സൂചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശ്രീലങ്കയില്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു - COVID-19 curfew
ജൂണ്‍ 15 മുതല്‍ ആരാധനാലയങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ തുറക്കാന്‍ അനുമതി
ശ്രീലങ്കയില്‍ 1,880 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ഇതില്‍ 1,196 പേര്‍ക്ക് രോഗം ഭേദമായി. 11 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ മാര്‍ച്ച് 20 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ് പകുതിയോടെ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണ്‍ ആദ്യമാണ് രാജ്യത്ത് പൊതുഗതാഗതം പുനസ്ഥാപിച്ചത്.