കേരളം

kerala

ETV Bharat / international

നേപ്പാൾ: ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു - നേപ്പാളിലെ ഇന്ത്യൻ അംബാസഡർ

കാഠ്മണ്ഡുവിലെ കലാകാരന്മാരും വിദ്യാർഥികളും ചടങ്ങില്‍ വൈഷ്ണവ ജനതോ ഭജൻ പാരായണം ചെയ്തു

നേപ്പാൾ: ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

By

Published : Oct 2, 2019, 10:05 PM IST

കാഠ്മണ്ഡു: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ മഞ്ജീവ് സിംഗ് പുരിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ കാഠ്മണ്ഡുവിലെ കലാകാരന്മാരും വിദ്യാർഥികളും വൈഷ്ണവ ജനതോ ഭജൻ പാരായണം ചെയ്തു.

നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഖാദി ഷാഷന്‍ ഷോ സംഘടിപ്പിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ജനപ്രിയമാക്കിയ ഖാദി തുണിയുടെ ഉപയോഗം പുതുതലമുറയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പരമ്പരാഗത ഖാദി വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകള്‍ റാംപില്‍ എത്തിയത്.

ABOUT THE AUTHOR

...view details