കേരളം

kerala

ETV Bharat / international

രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ്

മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെയും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും ഭരണകാലത്ത് നടന്ന രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്

Sri Lanka political victimization  SL Prez appoints commission for Political Victimization  Sri Lankan President Gotabaya Rajapaksa  SL Prez appoints commission to probe political victimization  മൈത്രിപാല സിരിസേന  റനിൽ വിക്രമസിംഗെ  ഗോതബയ രാജപക്സെ
ശ്രീലങ്ക

By

Published : Jan 11, 2020, 3:14 PM IST

കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെയും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും ഭരണകാലത്ത് നടന്ന രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ. സിരിസേനയും വിക്രമസിംഗയും അധികാരത്തിലിരുന്ന 2015 ജനുവരി 8 നും 2019 നവംബർ 16 നും ഇടയിൽ വിവിധ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടികളാണ് അന്വേഷിക്കുക.ഇതിനായി പ്രസിഡൻഷ്യൽ അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ, സംസ്ഥാന കോർപ്പറേഷനുകളിലെ ജീവനക്കാർ, സായുധ സേനാംഗങ്ങൾ, പൊലീസ് എന്നിവർക്കെതിരെ ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ കമ്മിഷൻ പരിശോധിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജി ഉപാലി അബിരത്‌നെ കമ്മിഷന്‍റെ അധ്യക്ഷത വഹിക്കും.

ABOUT THE AUTHOR

...view details