കാബൂൾ:അഫ്‌ഗാനിസ്ഥാനിലുണ്ടായ താലിബാൻ ആക്രമണങ്ങളിൽ ആറ് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ബാഗ്ലാൻ, നിമ്രോസ് പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായത്. ആക്രമണങ്ങളിൽ 12 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
അഫ്‌ഗാനിസ്ഥാനിൽ ഭീകരാക്രമണം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - six security personnel killed
ആക്രമണങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു
അഫ്‌ഗാനിസ്ഥാനിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
വടക്കൻ പ്രവിശ്യയായ ബാഗ്ലാനിലുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിമ്രോസ് പ്രവിശ്യയിലെ ചഖൻസൂർ ജില്ലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാഗ്ലാൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. നിമ്രോസിലുണ്ടായ ആക്രമണം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Last Updated : Nov 23, 2020, 3:13 PM IST