കാബൂൾ:അഫ്ഗാൻ വ്യോമസേന താലിബാൻ ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ ആറ് താലിബാൻ ഭീകരർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ സൈന്യം അറിയിച്ചു.
താലിബാൻ ക്യാമ്പിൽ ആക്രമണം; ആറ് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു - താലിബാൻ ക്യാമ്പിൽ ആക്രമണം
രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സാരി ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
താലിബാൻ ക്യാമ്പിൽ ആക്രമണം; ആറ് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് സാരി ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
രാജ്യത്ത് ദിവസേനയുള്ള അക്രമങ്ങളും സംഘട്ടനങ്ങളും തുടർക്കഥ ആയ സാഹചര്യത്തിൽ അഫ്ഗാൻ ദേശീയ പ്രതിരോധ, സുരക്ഷാ സേന ഈ വർഷം ആദ്യം മുതൽ അഫ്ഗാനിസ്ഥാനിലുടനീളം ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.