സിംഗപ്പൂരിൽ കുടിയേറ്റ തൊഴിലാളികളിൽ കൊവിഡ് കൂടുന്നു
ഇതുവരെ 49,375 രോഗികളാണ് സിംഗപ്പൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്
Singapore
സിംഗപ്പൂർ: സിംഗപ്പൂരിൽ 50,000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ. വിദേശ തൊഴിലാളികൾ ഉൾപ്പെടെ 277 പുതിയ കേസുകളാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് പേർ മാത്രമാണ് സ്വദേശികൾ.
ഇതുവരെ 49,375 രോഗികളാണ് സിംഗപ്പൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 45,015 രോഗികൾ പൂർണമായും സുഖം പ്രാപിച്ചു. വ്യാഴാഴ്ച മാത്രം 220 പേർ ആശുപത്രി വിട്ടു.