കേരളം

kerala

ETV Bharat / international

എവറസ്റ്റ് കീഴടക്കി കാമി റിത ഷെർപ്പ; ഒന്നും രണ്ടുമല്ല 23 തവണ - Everest

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കാമി റിത എവറസ്റ്റ് കീഴടക്കുന്നത്.

23ാം തവണയും എവറസ്റ്റ് കീഴടക്കി കാമി റിത ഷെർപ്പ

By

Published : May 21, 2019, 7:43 PM IST

കാഠ്മണ്ഡു: തന്‍റെ നാല്‍പ്പത്തി ഒമ്പത് വയസ്സിനിടയ്ക്ക് കാഠ്മണ്ഡു സ്വദേശി കാമി റിത ഷെര്‍പ്പ എവറസ്റ്റ് കീഴടക്കിയത് 23 തവണയാണ്. ഒരാഴ്ചക്കിടെ രണ്ട് തവണ കാമി റിത എവറസ്റ്റ് കീഴടക്കിയെന്നതും ശ്രദ്ധേയമാണ്. സ്വന്തം റെക്കോർഡ് തന്നെയാണ് കാമി തിരുത്തിയിരിക്കുന്നത്. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി റിത. പർവതാരോഹകർക്ക് വഴികാട്ടുന്നതിന്‍റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കാമി കൊടുമുടി കയറിയിട്ടുള്ളത്. 'എവറസ്റ്റ് പുലികൾ' എന്ന് അറിയപ്പെടുന്ന 'ഷെർപ്പ' വിഭാഗത്തിൽപ്പെട്ടതാണ് കാമി റിത. ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് കയറുക എന്നത് അസാധ്യം തന്നെയാണ്.

താന്‍ ഇപ്പോഴും യുവാവാണെന്നും രണ്ട് പ്രാവശ്യം കൂടി എവറസ്റ്റ് കീഴടക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും റിത പറയുന്നു. 1994 ല്‍ ആണ് റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. റിതയുടെ കൂടെ രണ്ട് ഷെര്‍പ്പകളും കൂടെ ഉണ്ടായിരുന്നു. പക്ഷെ 21 തവണ ആയപ്പോഴേക്കും അവര്‍ രണ്ടുപേരും വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന് കാമി റിത പറഞ്ഞു.

ABOUT THE AUTHOR

...view details