കേരളം

kerala

ETV Bharat / international

റഷ്യൻ വിമാനത്തിന് തീ പിടിച്ച് 13 മരണം - സുഖോയ് സൂപ്പര്‍ജെറ്റ്-100

ഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്. 78 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരണ സംഖ്യ ഉയര്‍ന്നേക്കും.

റഷ്യൻ യാത്ര വിമാനത്തിനു തീ പിടിച്ച 13  മരണം

By

Published : May 6, 2019, 3:17 AM IST

മോസ്കോ: റഷ്യൻ യാത്രാ വിമാനത്തിന് തീ പിടിച്ച് 13 മരണം. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിന്നും മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യൻ സമയം രാത്രി 8.30നായിരുന്നു അപകടം. പറന്നുയർന്ന ഉടൻ തീപിടിച്ച വിമാനം അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രണ്ടാം ശ്രമത്തിൽ വിമാനം നിയന്ത്രിച്ചു നിർ‌ത്താനായെങ്കിലും തീ അപകടകരമായ രീതിയിൽ പടർന്നു കഴിഞ്ഞിരുന്നു. തീപിടിച്ച വിമാനം റണ്‍വേയിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പകുതിയോളം കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് എമര്‍ജന്‍സി ഡോറിലൂടെ യാത്രക്കാര്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

78 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നതിലും ബാക്കി യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ചും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മരണ സംഖ്യ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details