പെഷവാർ:അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാൻ ആദിവാസി ജില്ലയിൽ സുരക്ഷാ സേനയെ ആയുധധാരികളായ തീവ്രവാദികൾ ആക്രമിച്ചു. രണ്ട് സൈനികരും ഒമ്പത് തീവ്രവാദികളും വെടിവെയ്‌പില്‍ കൊല്ലപ്പെട്ടു. തഹ്‌സിൽ ദത്ത ഖേലിലെ ടൂട്‌നാരൈ പ്രദേശത്ത് പാക്-അഫ്‌ഗാന്‍ അതിർത്തിക്ക് സമീപമാണ് തീവ്രവാദികൾ സുരക്ഷാ സേനയെ ആക്രമിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാനില്‍ സുരക്ഷാ സേന ഒമ്പത് തീവ്രവാദികളെ വധിച്ചു - അഫ്ഗാനിസ്ഥാൻ
തഹ്‌സിൽ ദത്ത ഖേലിലെ ടൂട്‌നാരൈ പ്രദേശത്ത് പാക്-അഫ്‌ഗാന്‍ അതിർത്തിക്ക് സമീപമാണ് തീവ്രവാദികൾ സുരക്ഷാ സേനയെ ആക്രമിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ സേന
ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തി ഒമ്പത് തീവ്രവാദികളെ വധിച്ചു. വെടിവെയ്‌പില്‍ രണ്ട് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടി. വടക്കൻ വസീറിസ്ഥാനിൽ നിന്ന് തീവ്രവാദികളെ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ചിലർ അഫ്‌ഗാനിസ്ഥാനിലേക്ക് രക്ഷപ്പെടുകയും തുടര്‍ന്ന് പ്രദേശത്ത് ആക്രമണം നടത്താൻ മടങ്ങിയെത്തുകയും ചെയ്യാറുണ്ടെന്ന് അധികൃതർ പറഞ്ഞു.