കേരളം

kerala

ETV Bharat / international

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് എസ്‌സിഒ രാജ്യങ്ങള്‍ - ഭീകരവാദം

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജൈവ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.

SCO countries pledge to cooperate against terrorism  radicalism in NSA meeting  എസ്‌സിഒ രാജ്യങ്ങള്‍  ഭീകരവാദം  ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് എസ്‌സിഒ രാജ്യങ്ങള്‍
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് എസ്‌സിഒ രാജ്യങ്ങള്‍

By

Published : Jun 24, 2021, 7:32 AM IST

ദുഷാൻബെ: അന്താരാഷ്ട്ര ഭീകരത, വിഘടനവാദം തുടങ്ങിയവയ്ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഷാൻഹായി കോര്‍പറേഷൻ ഓര്‍ഗനൈസേഷൻ യോഗത്തില്‍ തീരുമാനം. താജിക്കിസ്ഥാനിലെ ദുഷാൻബെയില്‍ ബുധനാഴ്‌ചയാണ് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം നടന്നത്.

ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികളെയും ഭീഷണികളെയും നേരിടാൻ പ്രാദേശിക സുരക്ഷ ഉറപ്പുവരുത്തുന്നതിലും അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും എസ്‌സി‌ഒയുടെ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടനയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

Also Read: വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ലസിനെ നിര്‍വീര്യമാക്കാനാകുമോ ?; പഠനം നടത്താന്‍ ഇന്ത്യ

വിവര സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സൈബർ കുറ്റകൃത്യത്തിനെതിരായ സംയുക്ത പോരാട്ടം, കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജൈവ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details