മോസ്കോ:റഷ്യയിൽ നൂറ് യാത്രക്കാരുമായി പറന്ന വിമാനം ലാന്‍റിങ് ഗിയറിലെ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. യൂട്ടയർ ബോയിങ് എന്ന യാത്രാവിമാനമാണ് ആളൊഴിഞ്ഞ കൃഷി പ്രദേശത്ത് അടിയന്തരമായി ഇറക്കിയത്.
സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി - മോസ്കോയിൽ വിമാനപകടം
നൂറ് യാത്രക്കാരുമായി പറന്ന വിമാനം ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് അടിയന്തരമായി ഇറക്കിയത്
സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യൻ വിമാനം അടിയന്തലാന്‍റിംഗ് നടത്തി
വടക്കൻ കോമി മേഖലയിലെ ഉസിൻസ്ക് വിമാനത്താവളത്തിൽ ലാന്‍റിങിന് ഒരുങ്ങുന്നതിനിടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. കാറ്റിന്‍റെ ദിശയിൽ പെട്ടെന്ന് ഉണ്ടായ മാറ്റവും അപകട സാധ്യത വർധിപ്പിച്ചു. ഇതോടെയാണ് പൈലറ്റ് അടിയന്തരമായി നിലത്തിറക്കിയത്. സമയോചിതമായ നടപടി സ്വീകരിച്ച് വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റിനേയും ക്രൂ മെമ്പേഴ്സിനേയും വിമാനക്കമ്പനി അഭിനന്ദിച്ചു.