ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലും ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തം - കൊറോണ വൈറസ്
പ്രതിഷേധക്കാരുടെ പ്രവർത്തനങ്ങൾ സംഭവ സ്ഥലത്തെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പൊലീസ്
വൈറസ് ഭീതിക്കിടിയിലും ഹോങ്കോങില്‍ പ്രതിഷേധം ശക്തം
ഹോങ്കോങ്: കൊറോണ വൈറസ് ബാധയുടെ ഭീതി പടരുന്നതിനിടെയും ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ നിരോധിത മേഖലയായ പൊതു ഭവന സമുച്ചയത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. വൈറസ് ഭീതിയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് വീണ്ടും പ്രക്ഷോഭം. പ്രതിഷേധങ്ങൾ സംഭവ സ്ഥലത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ രണ്ട് അപ്പാർട്ട്മെന്‍റുകൾക്ക് തീപിടിച്ചു.