കേരളം

kerala

ETV Bharat / international

സുരക്ഷാ നിയമത്തിൽ പ്രതിഷേധവുമായി ഹോങ്കോങ്ങിലെ വിദ്യാര്‍ഥികൾ - ഹോങ്കോങ്

തായ്‌പേയിലെ ഹോങ്കോങ് സാമ്പത്തിക, വാണിജ്യ, സാംസ്കാരിക കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.

China security law  Taiwan  Hong Kong Economic  Hong Kong student in Taiwan  സുരക്ഷാ നിയമം  ഹോങ്കോങ്  ചൈന
സുരക്ഷാ നിയമത്തിൽ പ്രതിഷേധിച്ച് ഹോങ്കോങ്ങിലെ വിദ്യാര്‍ഥികൾ

By

Published : May 28, 2020, 9:37 PM IST

തായ്‌പേയ്: ഹോങ്കോങ്ങിൽ ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ അനുകൂല വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തി. തായ്‌പേയിലെ ഹോങ്കോങ് സാമ്പത്തിക, വാണിജ്യ, സാംസ്കാരിക കാര്യാലയത്തിന് മുന്നില്‍ മാസ്‌ക് ധരിച്ചെത്തിയാണ് വിദ്യാര്‍ഥകൾ പ്രതിഷേധിച്ചത്.

അർധ സ്വയംഭരണാധികാരമുള്ള ചൈനീസ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഹോങ്കോങ് വിദ്യാർഥികളെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തായ്‌വാനിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു. “ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ”ചട്ടക്കൂടിന് കീഴിൽ, ഉയർന്ന സ്വയംഭരണാധികാരമുണ്ടെന്ന് കരുതപ്പെടുന്ന ചൈനീസ് പ്രദേശമായ ഹോങ്കോങ്ങിന് ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്താനുള്ള നിർദേശം ചൈനീസ് പാര്‍ലമെന്‍റ് വ്യാഴാഴ്‌ച പാസാക്കിയിരുന്നു.

ABOUT THE AUTHOR

...view details