അഫ്‌ഗാനിസ്ഥാനിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 25 തീവ്രവാദികൾ കൊല്ലപ്പെട്ടു
നിരവധി പ്രധാന അംഗങ്ങൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ കിഴക്കൻ ലോഗർ പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇരുപത്തിയഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പ്രവിശ്യാ പൊലീസ് മേധാവി വക്താവ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബരാകി ബരാക് ജില്ലയിലെ പുൾ-ഇ-ആലം, തകി ക്വാല പ്രദേശങ്ങളിലെ പൊലീസ് ചെക്ക്‌പോസ്റ്റുകളിൽ കലാപകാരികൾ ആക്രമണം നടത്തി. നിരവധി പ്രധാന അംഗങ്ങൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അഫ്‌ഗാൻ സുരക്ഷാ സേന നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ലോഗർ പൊലീസ് മേധാവിയുടെ വക്താവ് അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.