ബാങ്കോക്ക് (തായ്‌ലാന്‍റ്): തായ്‌ലാന്‍റ് സന്ദര്‍ശനത്തിന്‍റെ അവസാന ദിവസമായി ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കും. തെക്ക് കിഴക്കന്‍ എഷ്യയിലെ രാജ്യങ്ങളില്‍ തമ്മിലുള്ള സാമ്പത്തിക- വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ് ആര്‍.സി.ഇ.പി (റീജിയണല്‍ കോപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്നെര്‍ഷിപ്പ്).
മോദിയുടെ തായ്‌ലന്‍റ് സന്ദര്‍ശനം ; ഇന്ന് രണ്ട് നിര്‍ണായക കൂടികാഴ്‌ചകള്‍ - മോദിയുടെ തായ്‌ലാന്‍റ് സന്ദര്‍ശനം
ആര്‍.സി.ഇ.പി ഉച്ചകോടിയിലും, പതിനാലാമത് കിഴക്കന്‍ എഷ്യ കൂടികാഴ്‌ചയിലും മോദി പങ്കെടുക്കും. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധമടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് നിര്‍ണായക തീരുമാനങ്ങളുണ്ടാകും.
ആസിയാന് അംഗരാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പിക്കുക എന്നതാണ് കൂടികാഴ്‌ചയിലെ പ്രധാന അജണ്ട. തെക്ക് കിഴക്കന്‍ എഷ്യയിലെ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാന് ബ്രൂണെയ്, കമ്പോഡിയ,ഇന്‍റോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, സിങ്കപ്പൂര്‍, തായ്‌ലാന്‍റ്, ഫിലിപൈന്‍സ്,ലാവോസ്, വിയറ്റ്‌നാം എന്നീ അംഗരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. ഈ രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരബന്ധത്തിന് ശക്‌തിപകരുന്നതിന്‍റെ ഭാഗമായി ഇറക്കുമതി നികുതിയടക്കമുള്ള കാര്യങ്ങളില്‍ ഇളവുവരുത്തി മേഖലയില്‍ സമ്പൂര്‍ണമായ സാമ്പത്തീക വളര്‍ച്ച കൈവരിക്കാനുള്ള തീരുമാനങ്ങള്‍ കൂടികാഴ്‌ചയിലുണ്ടാകും. വ്യാപാരബന്ധത്തോടനുബന്ധിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് അതിനുള്ള പരിഹാരം കാണാന്‍ കൂടികാഴ്‌ച ഇടയാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ പറഞ്ഞു.
ആര്‍.സി.ഇ.പി കൂടികാഴ്‌ചയ്ക്ക് ശേഷം പതിനാലാമത് കിഴക്കന്‍ എഷ്യ കൂടികാഴ്‌ചയിലും മോദി പങ്കെടുക്കും. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളും, അന്താരാഷ്‌ട്ര പ്രശ്‌നങ്ങളും കൂടികാഴ്‌ചയില്‍ ചര്‍ച്ചയാകും. രണ്ട് കൂടികാഴ്‌ചകള്‍ക്കും ശേഷം രാത്രി പത്ത് മണിക്കുള്ള പ്രത്യേക വിമാനത്തില്‍ മോദി ഡല്‍ഹിയിലേക്ക് തിരിക്കും.