മനില: ഫിലിപ്പൈൻസിൽ 92 പേരുമായി പോയ സൈനിക വിമാനം ലാൻഡിങിനിടെ തകർന്നു വീണു. അപകടത്തിൽ 17 പേർ മരണപ്പെട്ടതായും 40 പേരെ പരിക്കുകളോടു കൂടി രക്ഷപ്പെടുത്തിയതായും പ്രതിരോധ മന്ത്രി ഡെൽഫിൻ ലൊറെൻസാന അറിയിച്ചു. ഫിലിപ്പൈൻ വ്യോമസേനയുടെ സി130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്‌ച രാവിലെ 11.30നായിരുന്നു അപകടം. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നി മാറിയതാണ് അപകടകാരണമെന്ന് സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാന അറിയിച്ചു. രക്ഷപ്പെടുത്തിയവരെ തൽക്ഷണം തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.