മനില: ഫിലിപ്പീന്‍സിന്‍റെ തലസ്ഥാന നഗരിയായ മനിലയിലെ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അന്തേവാസികളാണ് കൊല്ലപ്പെട്ടത്. 34 പേർക്ക് പരിക്കേറ്റു. കുറ്റവാളികളെ കുത്തിനിറച്ച അവസ്ഥയിലായിരുന്നു ജയിലെന്ന് പൊലീസ് പറഞ്ഞു.
ഫിലിപ്പീന്‍സ് ജയിലില്‍ സംഘർഷം; രണ്ട് മരണം - മനിലയിലെ ജയിലില്‍ സംഘർഷം
സംഘർഷത്തെ തുടർന്ന് ജയിലിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി മരവിപ്പിച്ചു.
ജയിലില്‍ സംഘർഷം
സാരമായി പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിലാണ്. കിടക്കാനുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജയിലിനകത്തെ കുറവാളികളുടെ സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതർ പറയുന്നത്.