മനില: ഫിലിപ്പൈൻസിൽ 1,391 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 5,52,246 ആയി. ഏഴ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,524 ആയി.45 പേർ കൂടി രോഗമുക്തരായി. 5,11,796 പേരാണ് ഇതുവരെ രോഗമുക്തരായത്. 7.89 മില്യൺ ടെസ്റ്റുകളാണ് ഫിലിപ്പൈൻസിൽ ഇതുവരെ നടത്തിയത്.
ഫിലിപ്പൈൻസിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു - ഫിലിപ്പൈൻസ്
രാജ്യത്തെ ആകെ കൊവിഡ് നിരക്കിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്.
ഫിലിപ്പൈൻസിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
രാജ്യത്തെ ആകെ കൊവിഡ് നിരക്കിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്കിലും കുറവുണ്ട്. രാജ്യത്ത് ഇതുവരെ 44 പേർക്കാണ് ജനിതമാറ്റം വന്ന വൈസ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ മാത്രമാണ് ചികിത്സയിലുള്ളത്. 40 പേർ രോഗമുക്തമായി. ഒരാൾ മരണമടഞ്ഞെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.