കേരളം

kerala

ETV Bharat / international

ആണ് എത്തിയാല്‍ പിഴ ; പണത്തിലല്ല, അപൂര്‍വ കല്ലുകളാല്‍ ; പെണ്ണിന് മാത്രം പ്രവേശനമുള്ള കാട് - ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ ഈ കണ്ടല്‍ക്കാട്ടില്‍ പ്രവേശനം സ്‌ത്രീകള്‍ക്ക് മാത്രം

Papua sacred forest  forest only for women  പാപുവ ഫോറസ്‌റ്റ്  ഇന്തോനേഷ്യ  സ്‌ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കാട്
പാപുവ

By

Published : Jun 28, 2021, 9:34 PM IST

ജക്കാർത്ത : സമൂഹത്തിന്‍റെ മുൻനിരയില്‍ വനിതാപ്രാതിനിധ്യം കുറവാണെന്ന ബോധ്യത്തില്‍, ആ ദുരവസ്ഥ മാറ്റാന്‍ ലോകത്ത് നിരവധി പദ്ധതികളും പരിഷ്‌കാരങ്ങളും നടപ്പാക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. പുരുഷന്മാർ മാത്രം ചെയ്‌തുകൊണ്ടിരുന്ന ജോലികള്‍ ചെയ്യാൻ സ്‌ത്രീകള്‍ക്കും അവസരം ലഭിക്കുന്നു. പെണ്ണിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ അവര്‍ക്ക് എത്താനാവുന്നു.

സ്‌ത്രീകളുടെ ഉന്നമനത്തിനായി ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടാന്‍ നൂറ്റാണ്ടുകളാണ് കാത്തിരിക്കേണ്ടിവന്നത്. എന്നാല്‍ കാലങ്ങള്‍ക്ക് മുമ്പേ സ്‌ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു കാട് ഈ ലോകത്തുണ്ട്. വിലക്ക് ലംഘിച്ച് പ്രവേശിച്ചാല്‍ പുരുഷന്മാര്‍ കനത്ത പിഴയൊടുക്കേണ്ടിവരുന്ന കാട്.

ഇന്തോനേഷ്യയിലാണത്, പാപുവ എന്നാണ് പേര്. ഇതൊരു കണ്ടല്‍ക്കാടാണ്. ഒരുപാട് കക്കകള്‍ ലഭിക്കുന്ന മേഖല എന്നതാണ് പ്രദേശത്തിന്‍റെ സവിശേഷത. ഇത് ശേഖരിക്കാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്.

എന്നാല്‍ പുരുഷന്‍മാര്‍ക്ക് എത്താനാവില്ല. പ്രവേശനം സ്‌ത്രീകള്‍ക്ക് മാത്രമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള രീതിയാണിതെന്ന് ഇവിടുത്തുകാരായ സ്‌ത്രീകള്‍ പറയുന്നു. ഇതിലും കൗതുകമുള്ള നിയമങ്ങള്‍ ഈ കാട്ടിലുണ്ട്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ സ്‌ത്രീകള്‍ വസ്‌ത്രം ധരിക്കാൻ പാടില്ല.

നിയമലംഘകരായ പുരുഷന്മാർക്ക് പിഴശിക്ഷ

വിലക്ക് ലംഘിച്ചെത്തുന്ന പുരുഷന്മാരെ ശിക്ഷിക്കാൻ പ്രത്യേക കോടതിയും ഇവർക്കുണ്ട്. ഒരു മില്യണ്‍ റുപിയ ആണ് നിയമലംഘകര്‍ക്കുള്ള പിഴ. ഇന്ത്യന്‍ രൂപയില്‍ ഇത് അയ്യായിരം വരും. അതേസമയം പിഴ ശിക്ഷ ഇവിടെ പണമായിട്ടല്ല നല്‍കേണ്ടത്. പകരം ഇവിടുത്തുകാര്‍ക്ക് ഏറെ വിലപ്പെട്ട ഒരു തരം മിനുസമുള്ള കല്ലുകളായിട്ടാണ്.

also read:വിയറ്റ്‌നാമിലെ റിയല്‍ ലൈഫ് ടാർസൻ ; ഹൊ വാൻ ലാങ്കിന് നാട് കൗതുകമാണ്

കണ്ടല്‍ക്കാടിന് സമീപത്തുള്ള നിരവധി ഗ്രാമങ്ങളിലെ സ്‌ത്രീകള്‍ ഇവിടേക്കെത്താറുണ്ട്. വേലിയേറ്റം കഴിയുന്നതോടെ സ്‌ത്രീകളുടെ വലിയ സംഘം ബോട്ടിലും തോണിയിലുമായി എത്തും. കാട്ടിലെത്തി കഴിഞ്ഞാല്‍ ഇത് അവരുടെ ലോകമാണ്.

മറ്റെവിടെയും കിട്ടാത്ത സ്വാതന്ത്ര്യം ഇവിടെ അനുഭവിക്കാൻ കഴിയുന്നുവെന്നാണ് സ്‌ത്രീകള്‍ പറയുന്നത്. പുരുഷന്മാർ അടുത്തില്ലെന്നത് തന്നെയാണ് അതിന് പ്രധാന കാരണമായി അവർ പറയുന്നത്. കഥകളും വിശേഷങ്ങളും പറഞ്ഞ് അവര്‍ കക്ക വാരിയെടുക്കും. ഇവിടെ നിന്ന് കിട്ടുന്ന കക്കയ്‌ക്ക് മാർക്കറ്റില്‍ ആവശ്യക്കാർ ഏറെയാണ്.

ഒഴുകിയെത്തുന്ന മാലിന്യം കാടിന്‍റെ നിലനില്‍പ്പിന് ഭീഷണി

എന്നാല്‍ ഈ കാട് നാശത്തിന്‍റെ വക്കിലാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. 50 വര്‍ഷം മുമ്പുണ്ടായതിന്‍റെ പകുതി വലിപ്പം മാത്രമേ ഇന്ന് ഈ കണ്ടല്‍ക്കാടിനുള്ളൂ. കടല്‍ ആകെ മാറിപ്പോയെന്ന് കൂട്ടത്തിലെ മുതിര്‍ന്ന സ്‌ത്രീ പറയുന്നു.

തന്‍റെ ചെറുപ്പം മുതല്‍ ഇവിടെ വരുന്നുണ്ട്. അന്ന് കടല്‍ ശാന്തവും സുന്ദരവുമായിരുന്നു. എന്നാല്‍ ഇന്ന് ആകെ മാറി. മാലിന്യംകൊണ്ട് കടൽ നിറഞ്ഞിരിക്കുകയാണ്. നഗരത്തില്‍ നിന്നുള്ള എല്ലാ മാലിന്യങ്ങളും ഒഴുക്കിവിടുന്നത് കടലിലേക്കാണ്. നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ ഒഴുകി ഇവിടേക്കെത്തുന്നു.

തങ്ങള്‍ക്ക് ജീവിക്കാൻ പ്രകൃതി ഒരുക്കിയിരിക്കുന്ന സൗകര്യമായാണ് സ്‌ത്രീകള്‍ ഈ കാടിനെ കാണുന്നത്. കാലങ്ങളായുള്ള ബന്ധം ഈ കാടിനെ സ്‌ത്രീകളുടെ ജീവിതത്തിന്‍റെ ഭാഗമാക്കി. ഇത് വിട്ടൊരു ജീവിതം അവർക്ക് ചിന്തിക്കാനാകില്ല. ഇത്ര സുരക്ഷിതമായ ഒരിടം നശിക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനുമാകില്ല.

ABOUT THE AUTHOR

...view details