കേരളം

kerala

ETV Bharat / international

കൊവിഡ് വ്യാപനത്തിൽ പതറി പാകിസ്ഥാൻ ആരോഗ്യ രംഗം - പാക്കിസ്ഥാൻ കൊവിഡ് ആശുപത്രികൾ

കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ 157 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

pakistan covid cases  pakistan covid tally  pakistan covid hospitals  pakistan covid condition  പാക്കിസ്ഥാൻ കൊവിഡ് കേസുകൾ  പാക്കിസ്ഥാൻ കൊവിഡ് കണക്ക്  പാക്കിസ്ഥാൻ കൊവിഡ് ആശുപത്രികൾ  പാക്കിസ്ഥാൻ കൊവിഡ് വാർത്ത
കൊവിഡ് വ്യാപനത്തിൽ പതറി പാക്കിസ്ഥാൻ ആരോഗ്യ രംഗം

By

Published : Apr 25, 2021, 11:35 AM IST

ഇസ്ലാമബാദ്: രാജ്യത്ത് അതിവേഗം വർധിക്കുന്ന കൊവിഡ് കേസുകളിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ. കൊവിഡ് പോസിറ്റിവിറ്റി അനുപാതം 9 ശതമാനമായി ഉയർന്നതായി ഇസ്ലാമാബാദ് ജില്ല ആരോഗ്യ ഓഫീസർ സയിം സിയ പറഞ്ഞു. 463 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ പുതിയതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ മൂന്ന്, നാല് ആഴ്ച്ചകളായി കൊവിഡ് കേസുകളിലെ വർധനവ് കുറവില്ലാതെ തുടരുകയാണെന്നും സിയ വ്യക്തമാക്കി.

കൊവിഡ് കേസുകളിലെ വർധനവ് കാരണം ഇസ്ലാമബാദിലെ ആശുപത്രി കിടക്കകൾ അതിവേഗമാണ് നിറയുന്നത്. ഇസ്ലാമബാദിൽ ആകെ 836 ആശുപത്രി കിടക്കകളാണ് ഉള്ളത്. ഇതിൽ 525ലും കൊവിഡ് രോഗികളുണ്ട്. കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്ന 116 വെന്‍റിലേറ്ററുകളിൽ 69 എണ്ണവും നിലവിൽ ഉപയോഗത്തിലാണ്. ഐസൊലേഷൻ ആശുപത്രിയിലെയും പകർച്ചവ്യാധി ചികിത്സ കേന്ദ്രത്തിലെയും 105 കിടക്കകളിൽ 90 എണ്ണവും ഉപയോഗത്തിലാണ്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിഐഎംഎസ്) 183 കിടക്കകളിൽ 149 എണ്ണത്തിലും നിലവിൽ രോഗികളുണ്ട്.

കൂടുതൽ വായനയ്ക്ക്:പാകിസ്ഥാൻ സന്ദർശിച്ച നൂറോളം തീർഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം പിഐഎംഎസിലെ ആകെ 21 വെന്‍റിലേറ്ററുകളിൽ 10 എണ്ണവും ഉപയോഗത്തിലാണ്. എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ച പോളിക്ലിനിക്ക് ആശുപത്രിയിലെ 100 ശതമാനം വെന്‍റിലേറ്ററുകളിലും നിലവിൽ രോഗികളുണ്ട്. കൂടാതെ പോളിക്ലിനിക്ക് ആശുപത്രിയിലെ തന്നെ 46ഓളം ആരോഗ്യ പ്രവർത്തകർക്കും ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ രണ്ട് ഡോക്‌ടർമാരും 17 നഴ്‌സുമാരും 27 പാരാമെഡിക്കല്‍ പ്രവർത്തകരും ഉൾപ്പെടുന്നു. പതിവിലുള്ളതിലും മൂന്ന് മടങ്ങായി ഉപയോഗം വർധിച്ചതിനാൽ ഓക്‌സിജൻ ലഭ്യതയിലും ക്ഷാമം നേരിട്ടു തുടങ്ങുന്നുണ്ട്.

ഒറ്റ ദിനത്തിൽ തന്നെ പത്ത് വയസിൽ താഴെയുള്ള രണ്ട് കുട്ടികൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ നിലവിൽ പടരുന്ന കൊവിഡ് വൈറസ്, കുട്ടികളെയാണ് മാരകമായി ബാധിക്കുന്നതെന്ന് പാകിസ്ഥാന്‍ നാഷണൽ കമാൻഡ് ആൻഡ് ഓപറേഷൻസ് സെന്‍റർ വ്യക്തമാക്കി. ഏപ്രിലിൽ മാത്രം ഏഴ് കുട്ടികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കായ 157 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,999 ആയി ഉയർന്നു. 5,908 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details