കേരളം

kerala

ETV Bharat / international

മുസ്ലീം മതനിന്ദ; പാകിസ്ഥാനിൽ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി

വിചാരണ നേരിടുന്ന വ്യക്തി താഹിർ ഷമീം അഹ്മദ് താൻ ഇസ്ലാം പ്രവാചകനാണെന്ന് അവകാശപ്പെട്ടിരുന്നുവെന്നും രണ്ട് വർഷം മുമ്പ് മതനിന്ദ ആരോപിച്ച് അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥൻ അസ്മത് ഖാൻ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അഹ്മദ് മരിച്ചിരുന്നു.

Muslim accused of insulting Islam  Blasphemy  Pakistani Muslim  International human rights groups  മുസ്ലീം മതനിന്ദ  യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി
മതനിന്ദ

By

Published : Jul 29, 2020, 7:42 PM IST

ഇസ്ലാമാബാദ്: കോടതിയിൽ മുസ്ലീം മതനിന്ദ കേസിൽ വിചാരണ നടന്നുകൊണ്ടിരുന്ന വ്യക്തിയെ വെടിവച്ച് കൊലപ്പെടുത്തി. പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലാണ് സംഭവം. കലിദ് ഖാൻ എന്നയാളാണ് കോടതിമുറിയിൽ അതിക്രമിച്ച് കടന്ന് വിചാരണ നേരിട്ടിരുന്ന താഹിർ ഷമീം അഹ്മദ് എന്നയാളെ കൊലപ്പെടുത്തിയത്. കർശന സുരക്ഷയ്ക്കിടയിൽ കോടതിയിൽ അക്രമിക്ക് എങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല.

വിചാരണ നേരിടുന്ന വ്യക്തി താഹിർ ഷമീം അഹ്മദ് താൻ ഇസ്ലാം പ്രവാചകനാണെന്ന് അവകാശപ്പെട്ടിരുന്നുവെന്നും രണ്ട് വർഷം മുമ്പ് മതനിന്ദ ആരോപിച്ച് അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥൻ അസ്മത് ഖാൻ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അഹ്മദ് മരിച്ചിരുന്നു.

മതനിന്ദയ്‌ക്കായി അധികാരികൾ ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ലെങ്കിലും കേവലം ആരോപണം പോലും കലാപത്തിന് കാരണമാകാറുണ്ട്. മത-ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും വ്യക്തിഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മതനിന്ദ ആരോപണങ്ങൾ രാജ്യത്ത് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തര, അന്തർദ്ദേശീയ മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു. മതനിന്ദ ആരോപിച്ച അസിയ ബീബി എന്ന ക്രിസ്ത്യൻ സ്ത്രീയോട് സഹകരിച്ചതിന് 2011ൽ പഞ്ചാബ് ഗവർണറെ കാവൽക്കാരൻ കൊലപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമശ്രദ്ധ ആകർഷിച്ച കേസിൽ എട്ട് വർഷം വധശിക്ഷയ്ക്ക് വിധിച്ചതിന് ശേഷമാണ് അസിയ ബീബി കുറ്റവിമുക്തയാക്കിയത്. മോചിതയായപ്പോൾ ഇസ്ലാമിക തീവ്രവാദികളിൽ നിന്നുള്ള വധഭീഷണിയും അവർ നേരിട്ടിരുന്നു.

ABOUT THE AUTHOR

...view details