ഇസ്ലാമാബാദ്:പാകിസ്ഥാനിൽ ശൈത്യകാല പർവ്വതാരോഹണം റദ്ദാക്കിയതായി അധികൃതർ. മോശം കാലാവസ്ഥയെ തുടർന്ന് മൂന്നു പേരെ കാണാതായതിനെ തുടർന്നാണ് നടപടി.ഏറ്റവും അപകടകരമായ കെ2 സ്‌കെയിൽ എന്ന പർവ്വതാരോഹണത്തിനിടയിലാണ് ഇവരെ കാണാതായത്. മോശം കാലാവസ്ഥയെ തുടർന്ന് കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചില്ല എന്ന് പാകിസ്ഥാൻ ആൽപൈൻ ക്ലബ്ബ് അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി കെ2 സ്‌കെയിൽ പർവ്വതാരോഹണത്തിൽ പങ്കെടുക്കാനെത്തിയവർ അവരുടെ ബേസ് ക്യാമ്പുകളിലേക്ക് മടങ്ങിയതായും അദ്ദേഹം അറിയിച്ചു.
പാകിസ്ഥാനിൽ ശൈത്യകാല പർവ്വതാരോഹണം റദ്ദാക്കി
പ്രദേശത്തെ താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നിരുന്നു.
പാകിസ്ഥാനിൽ ശൈത്യകാല പർവ്വതാരോഹണം റദ്ദാക്കി
ഇതുവരെ ആരും ശൈത്യകാലത്ത് കെ2 സ്‌കെയിൽ പർവ്വതാരോഹണം നടത്തി വിജയിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം നേപ്പാളിൽ നിന്നെത്തിയ 10 പേരടങ്ങുന്ന സംഘം വെല്ലുവിളി ഏറ്റെടുത്ത് ചരിത്രം സൃഷ്‌ടിച്ചിരുന്നു. 2008ൽ കെ2 സ്‌കെയിൽ പർവ്വതാരോഹണത്തിനായെത്തിയ 11പേരാണ് മരിച്ചത്.