കേരളം

kerala

ETV Bharat / international

പാക്കിസ്ഥാനില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 40 മരണം - 40 death

24 മണിക്കൂറിനിടെ 1049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ മാത്രം 8420 പേര്‍ രോഗികളാണ്. സിന്ധില്‍ 8189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖൈബര്‍ പ്രവിശ്യയില്‍ മാത്രം 3499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാക്കിസ്ഥാന്‍  കൊവിഡ് മരണങ്ങള്‍  ഇമ്രാന്‍ ഖാന്‍  രോഗികള്‍  കൊവിഡ് -19  കൊവിഡാ വാര്‍ത്ത  ലോക്ക് ഡൗണ്‍  പാകിസ്ഥാനില്‍ ലോക്ക് ഡൗണ്‍  Pakistan  40 death  single day
പാക്കിസ്ഥാനില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 40 മരണം

By

Published : May 6, 2020, 3:23 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു. 40 പേരാണ് ഒറ്റ ദിവസം മരിച്ചത്. 24 മണിക്കൂറിനിടെ 1049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ മാത്രം 8420 പേര്‍ രോഗികളാണ്. സിന്ധില്‍ 8189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖൈബര്‍ പ്രവിശ്യയില്‍ മാത്രം 3499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബലൂചിസ്ഥാനില്‍ 1495, ഇസ്ലാമാബാദ് 484 എന്നിങ്ങനെയാണ് കണക്ക്.

രാജ്യത്ത് മരണ സംഖ്യ 526 ആയി. 6217 പേര്‍ രോഗ മുക്തരായി. 232582 ടെസ്റ്റുകള്‍ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രവിശ്യാ സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടാണ് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ സ്വീകരിക്കുന്നത്. പൂര്‍ണ്ണ രീതിയിലുള്ള ലോക്ക് ഡൗണ്‍ രാജ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ പ്രധാന വ്യവസായങ്ങള്‍ നിര്‍ത്തി വെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാന്തര ട്രെയിന്‍ സര്‍വ്വീസുകള്‍ മെയ് 10 വരെ നിയന്ത്രിക്കുമെന്ന് റെയില്‍വേ മന്ത്രി ഷൈക്ക് റാഷിദ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നത് അടക്കമുള്ള നീക്കം വന്‍ ദുരന്തമാകുമെന്ന് സിന്ധ് പ്രവിശ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.

ABOUT THE AUTHOR

...view details