ഇസ്ലാമാബാദ്: ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഫോണ്‍ ഇന്ത്യ ചോര്‍ത്തി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ അന്വേഷണം നടത്തണമെന്ന് പാകിസ്ഥാൻ യുഎന്നിനോട് ആവശ്യപ്പെട്ടു. പാക് ദിനപ്പത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ആന്താരാഷ്ട്ര തരത്തില്‍ എത്തിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രയേൽ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യാ ഗവര്‍ണ്‍മെന്‍റ് പൗരന്മാരുടേയും പ്രധാനമന്ത്രി ഇമ്രാൻ ഖാനടക്കം വിദേശികളുടേയും വിവരങ്ങള്‍ സംഘടിതമായ ചാരപ്രവർത്തനത്തിലൂടെ ചോര്‍ത്തീയെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ വളരെയധികം ഗൗരവത്തോടെയാണ് ഇസ്ലാമാബാദ് നോക്കിക്കാണുന്നതെന്ന് ഹഫീസ് ചൗധരി പറഞ്ഞു. വ്യാപകമായ നിരീക്ഷണവും ചാരപ്രവർത്തനങ്ങളും ആഗോള മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.