ഇമ്രാന്‍ഖാനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു - പാക് പ്രധാനമന്ത്രിക്ക് കൊവിഡ്
കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇമ്രാൻ ഖാന് രോഗം സ്ഥിരീകരിച്ചത്.
പാക് പ്രധാനമന്ത്രിക്ക് കൊവിഡ്
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും (67) ഭാര്യ ബുഷ്റ ബീവിക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രധാന മന്ത്രിയുടെ ഓഫിസ് ട്വിറ്ററിലൂടെയാണ് രോഗ വിവരം അറിയിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് ഇമ്രാന്‍ഖാന്‍. കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചത്.