കേരളം

kerala

തീവ്രവാദി ആക്രമണം; ഒരു പാക്കിസ്ഥാൻ സൈനികൻ കൊല്ലപ്പെട്ടു

By

Published : Sep 29, 2020, 10:31 AM IST

വസീറിസ്ഥാനിലെ വടക്കു-പടിഞ്ഞാറൻ ഗോത്ര ജില്ലയിലാണ് ആക്രമണമുണ്ടായത്

ഇസ്ലാമാബാദ്  പാക്കിസ്ഥാൻ  തീവ്രവാദി ആക്രമണം  വസീറിസ്ഥാൻ  Islamabad  pakistan  terrorist attack  Waziristan  terrorist attack in pakistan  pakistan terror attack
തീവ്രവാദി ആക്രമണം; ഒരു പാക്കിസ്ഥാൻ സൈനികൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈന്യത്തിന്‍റെ മാധ്യമ വിഭാഗം ഇന്‍റർ-സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. ഇന്നലെ രാത്രി വസീറിസ്ഥാനിലെ വടക്കു-പടിഞ്ഞാറൻ ഗോത്ര ജില്ലയിലാണ് ആക്രമണമുണ്ടായത്. പട്രോളിങ്ങിനിടെ സൈനികർക്ക് നേരെ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തെക്കൻ വസീറിസ്ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ സൈന്യം സമീപകാലത്ത് നടപടികൾ ശക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details