കേരളം

kerala

ETV Bharat / international

പാകിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 57 മരണം, 200ഓളം പേര്‍ക്ക് പരിക്ക് - മുസ്ലീം പള്ളിയിൽ സ്‌ഫോടനം

സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

Peshawar mosque blast  mosque blast updates  mosque blast Pakistan  പെഷവാറിൽ മുസ്ലീം പള്ളിയിൽ സ്‌ഫോടനം  മുസ്ലീം പള്ളിയിൽ സ്‌ഫോടനം  പാകിസ്ഥാനിൽ മുസ്ലീം പള്ളിയിൽ സ്‌ഫോടനം
പെഷവാറിൽ മുസ്ലീം പള്ളിയിൽ സ്‌ഫോടനം: 30 മരണം, 50 പേർക്ക് പരിക്ക്

By

Published : Mar 4, 2022, 5:50 PM IST

Updated : Mar 5, 2022, 7:32 AM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 57 പേര്‍ മരിച്ചു. 200ഓളം പേർക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

പെഷവാറിലെ പഴയ നഗരത്തിലെ കുച്ച റിസാല്‍ദാര്‍ പള്ളിയില്‍ ജുമുഅഃ നമസ്കാരത്തിനിടെയാണ് ദാരുണ സംഭവമെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ വഹീദ് ഖാന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ലേഡി റീഡിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പള്ളിയില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതിനിടെ ശക്തമായ സ്ഫോടനം നടന്നതെന്നു സംഭവത്തിനു ദൃക്‌സാക്ഷിയായ ഷയാന്‍ ഹൈദര്‍ പറഞ്ഞു. ഇദ്ദേഹം തെരുവിലേക്ക് തെറിച്ചുവീണു. എല്ലായിടത്തും പൊടിയും മൃതദേഹങ്ങളുമാണു പിന്നീട് കണ്ട കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.

ALSO READ:യുക്രൈനില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക്

Last Updated : Mar 5, 2022, 7:32 AM IST

ABOUT THE AUTHOR

...view details