പെഷവാർ: മൂന്ന ്സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പാകിസ്ഥാന്‍ കോടതി. നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുഹമ്മദ് ഉമർ ഖാൻ, സയീർ, സബീർ എന്നിവർ അറസ്റ്റിലായിരുന്നു.
ദുരഭിമാനക്കൊല; പാകിസ്ഥാനിൽ മൂന്ന് പേർക്ക് ജീവപര്യന്തം
2012 ൽ കൊഹിസ്‌താൻ ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നൃത്തം ചെയ്‌ത വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയത്.
ദുരഭിമാനക്കൊല; പാകിസ്ഥാനിൽ മൂന്ന് പേർക്ക് ജീവപര്യന്ത്യം
കേസ് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. കൊഹിസ്താൻ ജില്ലാ ജഡ്‌ജ് സഫിയുള്ളാ ജാൻ ആണ് പ്രതികൾക്ക് ജീവപര്യന്ത്യം ശിക്ഷ വിധിച്ചത്. 2012 ൽ കൊഹിസ്‌താൻ ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. നൃത്തം ചെയ്‌തവര്‍ ഗോത്രത്തിന് അപകീര്‍ത്തി ഉണ്ടാക്കിയെന്നും ഗോത്ര ആചാരങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കൊലപാതകം. ജിര്‍ഗ ഗോത്രവിഭാഗത്തിന്‍റെ അനുമതിയോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു.