ഇസ്ലാമാബാദ്:2019ലെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഭേദഗതി ഓർഡിനൻസിന് പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് അൽവി അനുമതി നൽകി. പുതിയ ഓർഡിനൻസ് പാസാകുന്നതോടെ രാജ്യത്തെ ബിസിനസ് സമൂഹത്തെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പരിശോധനയിൽ നിന്ന് ഒഴിവാകുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. കോടതി ഉത്തരവില്ലാതെ സർക്കാർ ജീവനക്കാരുടെ സ്വത്ത് മരവിപ്പിക്കാൻ കഴിയില്ലെന്നും ഓർഡിനൻസിൽ പറയുന്നു. മൂന്നുമാസത്തിനുള്ളിൽ ഒരു പ്രതിക്കെതിരായ അന്വേഷണം എൻഎബിക്ക് പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും ഓര്‍ഡിനൻസ് വിഭാവന ചെയ്യുന്നു.
ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഓര്‍ഡിനന്‍സിന് പാകിസ്ഥാനില്‍ അനുമതി - ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഭേദഗതിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അംഗീകാരം
ഓര്‍ഡിനന്‍സ് പാസാകുന്നതോടെ രാജ്യത്തെ ബിസിനസ് സമൂഹം ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാകും

മുൻപ് എൻഎബിയെ ബിസിനസ് സമൂഹം ഭീതിയോടെയാണ് സമീപിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ഓഫീസ് ഉടമകളുടെ പരിശോധനയിൽ മാത്രം എൻഎബി ഏർപ്പെടണമെന്നും ബിസിനസുകാരുടെ പരിശോധനയ്ക്കായി എഫ്ബിആറും (ഫെഡറൽ ബോർഡ് ഓഫ് റവന്യൂ) മറ്റ് സ്ഥാപനങ്ങളും കോടതികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസ് അനുസരിച്ച് നികുതി, സ്റ്റോക്ക് എക്സ്ചേഞ്ച്, ഐപിഒകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എൻഎബിയുടെ അധികാരപരിധി വെട്ടിക്കുറച്ചിട്ടുമുണ്ട്.
നിലവില്‍ ഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ, ബിൽഡിങ് കൺട്രോൾ അതോറിറ്റി എന്നിവരെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഭൂമി വിലയിരുത്തൽ ആവശ്യങ്ങൾക്കായി, ഫെഡറൽ ബോർഡ് ഓഫ് റവന്യൂയിൽ നിന്നോ ജില്ലാ കലക്‌ടറിൽ നിന്നോ എൻഎബി മാർഗനിർദേശം തേടും.