ഇസ്ലാമാബാദ്:കൊവിഡ് ബാധയെ തുടർന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് കൊവിഡ് ബാധിച്ചതായി ഖുറേഷി വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. മുത്തഹിദ കൗമി മൂവ്‌മെന്‍റ് (എംക്യുഎം-പി) നേതാവും ഫെഡറൽ ഇൻഫർമേഷൻ ടെക്‌നോളജി ആന്‍റ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുമായ സയ്യിദ് അമിനുൽ ഹഖിനും രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ്; പാക് വിദേശകാര്യ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - Pak Foreign Minister Qureshi
മുത്തഹിദ കൗമി മൂവ്‌മെന്‍റ് നേതാവും ഫെഡറൽ ഇൻഫർമേഷൻ ടെക്‌നോളജി ആന്‍റ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുമായ സയ്യിദ് അമിനുൽ ഹഖിനും രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്, പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) എംഎൻഎ ജയ് പ്രകാശ്, മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസി, നാർകോട്ടിക്സ് സഹമന്ത്രി ഷെഹ്യാർ അഫ്രീദി, പിടിഐ ചീഫ് വിപ്പ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഖൈബർ പഖ്തുൻഖ്വ അസംബ്ലിയിലെ എട്ട് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,387 പുതിയ കൊവിഡി കേസുകളും 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 225,283 ആണ്. കൊവിഡ് മരണസംഖ്യ 4,619 ആയി ഉയർന്നു.