കേരളം

kerala

By

Published : Jul 8, 2020, 3:39 PM IST

ETV Bharat / international

ഇസ്ലാമാബാദിൽ ക്ഷേത്രം നിർമിക്കാൻ അനുമതി

ഇസ്ലാമാബാദിൽ സ്ഥലം അനുവദിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദു പഞ്ചായത്തിന് സ്വന്തം ഫണ്ട് ഉപയോഗിച്ച് ക്ഷേത്രം നിർമിക്കാൻ യാതൊരു തടസവുമില്ലെന്നാണ് കോടതി ഉത്തരവ്.

Krishna temple  Islamabad High Court  Institute of Hindu Panchayat  construction of Krishna temple  Pak court  ഇസ്ലാമാബാദ്  കൃഷ്‌ണ ക്ഷേത്രം  പാകിസ്ഥാൻ കോടതിയുടെ അനുമതി  പാകിസ്ഥാൻ കോടതി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദു പഞ്ചായത്ത്
ഇസ്ലാമാബാദിൽ ക്ഷേത്രം നിർമിക്കാൻ പാകിസ്ഥാൻ കോടതിയുടെ അനുമതി

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ കൃഷ്‌ണ ക്ഷേത്രം നിർമിക്കാൻ പാകിസ്ഥാൻ കോടതി അനുമതി നൽകി. ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആമീർ ഫറൂഖാണ് ചൊവ്വാഴ്‌ച കേസ് പരിഗണിച്ചത്. സ്ഥലം അനുവദിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദു പഞ്ചായത്തിന് (ഐഎച്ച്പി) സ്വന്തം ഫണ്ട് ഉപയോഗിച്ച് ക്ഷേത്രം നിർമിക്കാൻ യാതൊരു തടസവുമില്ലെന്ന് ഉത്തരവിൽ പറയുന്നു. പദ്ധതി പ്രകാരം ഇസ്ലാമാബാദിലെ എച്ച് -9 അഡ്‌മിനിസ്ട്രേറ്റീവ് ഡിവിഷനിലെ 20,000 ചതുരശ്രയടി വിസ്‌തീർണത്തിലാണ് ക്ഷേത്രം നിർമിക്കേണ്ടത്. മനുഷ്യാവകാശ പാർലമെന്‍ററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ക്ഷേത്രത്തിന്‍റെ കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details