കറാച്ചി: പാകിസ്ഥാനിൽ ജീവിക്കുന്ന പ്രവാസികൾ കൂടുതൽ പണമിടപാട് നടത്തുന്നത് അനൗപചാരിക മാർഗങ്ങളിലൂടെയെന്ന് പാകിസ്ഥാൻ സ്‌റ്റേറ്റ് ബാങ്ക് ഗവർണർ റെസ ബാകിർ. ഔപചാരിക മാർഗങ്ങളിലൂടെ പണം അയക്കുന്നതിന് താരതമ്യേന പണം കൂടുതൽ ഈടാക്കുന്നതായിരിക്കാം ഇതിനു കാരണം. എന്നാൽ ഇത്തരത്തിലുള്ള പണമിടപാടുകൾ വഴി ഫിനാൻഷ്യൽ ആക്ഷൻ ടാക്‌സ് ഫോഴ്‌സിന്‍റെ (FATF) വിവരങ്ങൾ വരെ ദുരുപയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾ കൂടുതൽ പണമിടപാട് നടത്തുന്നത് അനൗപചാരിക മാർഗങ്ങളിലൂടെയെന്ന് റെസ ബാകിര്‍
പ്രതിവർഷം എട്ട് ബില്യൺ ഡോളറാണ് അനധികൃത മാർഗങ്ങൾ വഴി കൈമാറ്റം നടത്തുന്നതെന്ന് ബാങ്കർമാരും മറ്റു വിദഗ്‌ധരും കണക്കാക്കുന്നു
പ്രവാസികൾ കൂടുതൽ പണമിടപാട് നടത്തുന്നത് അനൗപചാരിക മാർഗങ്ങളിലൂടെയെന്ന് പാകിസ്ഥാൻ സ്‌റ്റേറ്റ് ബാങ്ക് ഗവർണർ
പ്രതിവർഷം എട്ട് ബില്യൺ ഡോളറാണ് അനധികൃത മാർഗങ്ങൾ വഴി കൈമാറ്റം നടത്തുന്നതെന്ന് ബാങ്കർമാരും മറ്റു വിദഗ്‌ധരും കണക്കാക്കുന്നു. വർഷത്തിന്‍റെ ആദ്യ അഞ്ച് മാസങ്ങളിൽ (ജൂലൈ-നവംബർ) 9.3 ബില്യൺ ഡോളർ പാകിസ്ഥാന് നിയമപരമായ പണ കൈമാറ്റത്തിലൂടെ ലഭിച്ചു. അനധികൃത സാമ്പത്തിക കൈമാറ്റക്കാര്‍ക്കും ഹവാല പണ കൈമാറ്റ സംവിധാനങ്ങളുടെ നടത്തിപ്പുകാർക്കുമെതിരെ കഴിഞ്ഞ വർഷം സർക്കാർ നടപടികളെടുത്തിരുന്നു. സർക്കാർ ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചരണം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.