കേരളം

kerala

ഇറാഖ് ഭരണ വിരുദ്ധ പ്രക്ഷോഭം; മൂന്നൂറിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By

Published : Nov 11, 2019, 5:43 AM IST

പ്രക്ഷോഭത്തില്‍ 319പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാഖ് പാര്‍ലമെന്‍ററി മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ട്. ഒക്ടോബർ ഒന്ന് മുതലാണ് ഇറാഖിൽ സർക്കാരിനെതിരേ ജനം തെരുവിലിറങ്ങിയത്

-ഇറാഖ് ഭരണ വിരുദ്ധ പ്രക്ഷോഭം; മൂന്നൂറിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖിലെ ഭരണ വിരുദ്ധ പ്രക്ഷോഭത്തില്‍ 319പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാഖ് പാര്‍ലമെന്‍ററി മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ട്. ശനിയാഴ്ച ഇറാഖ് സുരക്ഷ സേന പ്രതിഷേധക്കാരുടെ ടെന്‍റുകള്‍ക്ക് തീവെച്ചതിനെതുടര്‍ന്ന് നാലുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. തഹ്‌രിർ സ്‌ക്വയറിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അൽ ഖലാനി വാണിജ്യ മേഖലയിൽ ഇറാഖ് സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് 15000 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിൽ നിന്ന് 450 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ബസ്രയിലെ ഒരു സ്കൂളിലേക്ക് ഇറാഖ് സേനയുടെ കണ്ണീര്‍ വാതകം തെറിച്ചുവീണതിനെ തുടര്‍ന്നും 23 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കൂടുതൽ അടിസ്ഥാനസൗകര്യങ്ങളും തൊഴിലും അഴിമതി രഹിത ഭരണവും ആവശ്യപ്പെട്ടാണ് ഒക്ടോബർ ഒന്ന് മുതല്‍ ഇറാഖിൽ സർക്കാരിനെതിരേ ജനം തെരുവിലിറങ്ങിയത്. ലോകബാങ്കിന്‍റെ കണക്കുപ്രകാരം ഇറാഖിൽ അഞ്ചിലൊരാൾ പട്ടിണിയിലാണ്. 25 ശതമാനമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ട്രാൻസ്പെരൻസി ഇന്‍റര്‍നാഷണലിന്‍റെ കണക്കുപ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാംസ്ഥാനത്താണ് ഇറാഖ്.

ABOUT THE AUTHOR

...view details