നേപ്പാളില്‍ ഹിമപാതം; 200 പേരെ രക്ഷപ്പെടുത്തി - എവറസ്റ്റ്
സമുദ്രനിരപ്പിൽനിന്ന് 3230 മീറ്റർ ഉയരത്തിലുള്ള അന്നപൂർണ ബേസ് ക്യാമ്പിന് സമീപമായാണ് മഞ്ഞിടിച്ചിലുണ്ടായത്
കാഠ്മണ്ഡു: എവറസ്റ്റിലെ അന്നപൂർണ സർക്യൂട്ട് ട്രക്കിങ് റൂട്ടിലെ ഹിമപാതത്തിൽ നിന്ന് 200 പേരെ രക്ഷപ്പെടുത്തിയതായി ടൂറിസം വകുപ്പ്. മഞ്ഞിടിച്ചിലില്‍ കാണാതായ ദക്ഷിണ കൊറിയൻ, ചൈന എന്നിവിടങ്ങളിലെ ട്രക്കിങ് സംഘത്തിലെ അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുന്നതായും അധികൃതര്‍ അറിയിച്ചു. പോഖാറയിൽ നിന്ന് സംഭവ സ്ഥലത്തേക്ക് രണ്ട് ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്നും ഏരിയൽ സർവേ നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 3230 മീറ്റർ ഉയരത്തിലുള്ള അന്നപൂർണ ബേസ് ക്യാമ്പിന് സമീപമായാണ് മഞ്ഞിടിച്ചിലുണ്ടായത്. ക്യാമ്പുകൾ സുരക്ഷിതമാണെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ചോംറോംഗ് ടൂറിസം മാനേജ്‌മെന്‍റ് കമ്മിറ്റി സെക്രട്ടറി ദിലീപ് ഗുരുങ് പറഞ്ഞു.