കേരളം

kerala

ETV Bharat / international

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ചാവേര്‍ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

അഫ്ഗാൻ സർക്കാർ, ദേശീയ സുരക്ഷ, പ്രതിരോധ ഉദ്യോഗസ്ഥർ, സാധാരണക്കാർ എന്നിവർക്കെതിരെയാണ് രണ്ട് ഗ്രൂപ്പുകളും ആക്രമണം നടത്തിയത്.

Suicide attack kills 13 in eastern Afghanistan  eastern Afghanistan  A suicide truck bomb attack  kills 13  കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ചാവേര്‍ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു  13 പേർ കൊല്ലപ്പെട്ടു  ചാവേര്‍ ആക്രമണം
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ചാവേര്‍ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

By

Published : Oct 3, 2020, 4:43 PM IST

കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നംഗർഹാർ പ്രവിശ്യയിലെ ഘനിഖയിൽ ജില്ലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 38 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയൻ പറയുന്നു. സ്‌ഫോടനത്തെത്തുടർന്ന് നിരവധി ആയുധധാരികൾ പ്രവിശ്യാ ജില്ലാ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അഫ്ഗാൻ സേന അവരെ തുരത്തി.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല, പക്ഷേ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റുകളും താലിബാനും പ്രദേശത്ത് സജീവമാണ്. അഫ്ഗാൻ സർക്കാർ, ദേശീയ സുരക്ഷ, പ്രതിരോധ ഉദ്യോഗസ്ഥർ, സാധാരണക്കാർ എന്നിവർക്കെതിരെയാണ് രണ്ട് ഗ്രൂപ്പുകളും ആക്രമണം നടത്തിയത്. ഫെബ്രുവരി 29 ന് ദോഹയിൽ ഒപ്പുവച്ച യുഎസ്- താലിബാൻ സമാധാന കരാറിനെത്തുടർന്ന് രാജ്യത്തിന്‍റെ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി അഫ്ഗാൻ സർക്കാരിന്‍റെയും താലിബാന്‍റെയും പ്രതിനിധികൾ മിഡിൽ ഈസ്റ്റേൺ സ്റ്റേറ്റ് ഖത്തറിൽ അഫ്ഗാൻ ചർച്ചകൾ ആരംഭിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

ABOUT THE AUTHOR

...view details