വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:11 നാണ് സംഭവം. നിരവധി വിനോദ സഞ്ചാരികളെ കാണാതായി. പ്രദേശത്ത് നിന്ന് 23 പേരെ രക്ഷിച്ചതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു.
ന്യൂസിലൻഡിൽ അഗ്നിപർവത സ്ഫോടനം; 5 മരണം - 5 dead
അഗ്നി പർവതത്തിൽ നിന്ന് ചാരം വമിച്ചുകൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

അഗ്നി പർവതത്തിൽ നിന്ന് ചാരം വമിച്ചുകൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ന്യൂസിലൻഡ് പട്ടാളവും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവ സമയത്ത് നിരവധി വിനോദസഞ്ചാരികൾ ദ്വീപിലുണ്ടായിരുന്നതായി പ്രധാനമന്ത്രി ജസിൻഡ ആൻഡേഴ്സൺ പറഞ്ഞു.
വൈറ്റ് ഐലൻഡ് ദ്വീപിലെ അഗ്നിപർവ്വതം ന്യൂസിലാൻഡിലെ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. ഈ ദ്വീപ് വിനോദസഞ്ചാര മേഖലയാണ്. പ്രതിവര്‍ഷം 10000 സഞ്ചാരികളാണ് ദ്വീപില്‍ എത്തുന്നത്. 2016ലും അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.